എസ് എം എ എക്‌സലന്‍ഷ്യ സ്റ്റേറ്റ് ക്യാമ്പ് മലപ്പുറത്ത്

Posted on: November 12, 2014 3:14 am | Last updated: November 12, 2014 at 12:15 am

കോഴിക്കോട്: ക്രമീകൃതവും സുശക്തവുമായ മഹല്ല് ഭരണവും മഹല്ല് ഏകീകരണവും ലക്ഷ്യം വെച്ചു കൊണ്ട് മഹല്ല് ശാക്തീകരണ പദ്ധതികളുടെ ഭാഗമായി എസ് എം എ ഇ-മഹല്ല് സംവിധാനം നടപ്പിലാക്കുന്നു. പുതിയ ലോകക്രമത്തില്‍ ഐഡന്റിറ്റി നഷ്ടപ്പെട്ട നമ്മുടെ സമൂഹത്തെ മഹല്ലു തലത്തില്‍ സമ്പൂര്‍ണ ശാക്തീകരണം വഴി തിരിച്ചുനടത്താന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. സമഗ്രമായ മഹല്ല് ശാക്തീകരണ പരിപാടികള്‍ക്കുള്ള നേതൃ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി, ജോ.സെക്രട്ടറിമാര്‍ക്ക് വേണ്ടി ‘എക്‌സലന്‍ഷ്യ-2’ സമ്പൂര്‍ണ സംസ്ഥാന ക്യാമ്പ് നവംബര്‍ 21, 22 തീയതികളില്‍ മലപ്പുറം മഅ്ദിനില്‍ നടക്കും.
എസ് എം എ. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഐഡന്റിറ്റി, ഓര്‍ഗനൈസേഷന്‍, കോര്‍ഡിനേഷന്‍ വിഷയങ്ങളില്‍ ക്ലാസുകളും പരിശീലനവും വിശകലനവും നടക്കും. പ്രാസ്ഥാനിക- അക്കാദമിക രംഗത്തെ പ്രമുഖര്‍ ക്യാമ്പ് നിയന്ത്രിക്കും.