നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Posted on: November 11, 2014 10:33 pm | Last updated: November 11, 2014 at 10:33 pm

കൊച്ചി: നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്തസംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അറിയിച്ചു. പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തിനുണ്ട്. രണ്ടു വര്‍ഷംമുമ്പ് കാലാവധി കഴിഞ്ഞ വേതനക്കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നാളത്തെ പണിമുടക്കിന് ശേഷം ഡിസംബര്‍ രണ്ടിന് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വീണ്ടും പണിമുടക്ക് നടത്തും.
പ്രശ്‌നം പരിഹരിക്കാനായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി പതിനാലു തവണ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടുവെന്ന് യു.എഫ്.ഡി.യു ആരോപിച്ചു.