എം ബി രാജേഷ് നിരാഹാര സമരം തുടങ്ങി

Posted on: November 11, 2014 12:36 am | Last updated: November 11, 2014 at 1:36 pm

അഗളി : അട്ടപ്പാടിയിലെ ആദിവാസി വംശഹത്യ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം ബി രാജേഷ് എംപി അഗളിയില്‍ നിരാഹാരം സമരം ആരംഭിച്ചു.
ഐടിഡിപി ഓഫീസിന് മുന്നില്‍ താല്‍ക്കാലികമായി ഉയര്‍ത്തിയ പന്തലിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ രാജേഷ് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
തിങ്കളാഴ്ച പകല്‍ 11ന് സിപിഐ എം ഏരിയകമ്മിറ്റി ഓഫീസിലെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് രാജേഷും നേതാക്കളും സമരപ്പന്തലിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എം എല്‍ എ രാജേഷിനെ ഹാരമണിയിച്ച് സമരം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.