എസ് വൈ എസ് ദഅ്‌വ പ്രഭാഷണം; ജില്ലാതല ഉദ്ഘാടനം നാളെ

Posted on: November 11, 2014 10:53 am | Last updated: November 11, 2014 at 10:53 am

sys logoമലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ നാടെങ്ങും ആവേശകരമായി മുന്നേറുന്നു.
സമ്മേളനം പൊതുജനങ്ങളിലെത്തിക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈമാസം യൂനിറ്റുകളില്‍ ദഅ്‌വ പ്രഭാഷണം നടക്കും.
ഇതിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ പരപ്പനങ്ങാടി തഅ്‌ലീം ക്യാമ്പസില്‍ നടക്കും. അഹ്‌ലുസ്സുന്നയുടെ ആദര്‍ശ പ്രചരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയില്‍ എസ് വൈ എസ് മലപ്പുറം ജില്ല ഉപാധ്യക്ഷന്‍ അലവി സഖാഫി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
അറുപതാം വാര്‍ഷികം, മര്‍ക്കസ് 37-ാം വാര്‍ഷിക സമ്മേളനം, കുണ്ടൂര്‍ ഉസ്താദ് ഉറൂസ് തുടങ്ങിയവയെ വിശകലനം ചെയ്ത് യഥാക്രമം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ അഹ്‌സനി തെന്നല പ്രസംഗിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് നൂറുദ്ദീന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പരിശീലനം ലഭിച്ച ഡി ആര്‍ ജിമാരുടെ നേതൃത്വത്തില്‍ എല്ലാ യൂണിറ്റുകളിലും ദഅ്‌വ പ്രഭാഷണങ്ങള്‍ നടക്കണമെന്ന് ജില്ലാ ഇ സി അറിയിച്ചു.