വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സ്‌നേഹ സ്പര്‍ശം ശ്രദ്ധേയമാകുന്നു

Posted on: November 11, 2014 10:43 am | Last updated: November 11, 2014 at 10:43 am

വളാഞ്ചേരി: പല കാരണങ്ങളാല്‍ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ഇരുള്‍ വീണ് മാനസിക വൈകല്ല്യം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് താങ്ങും തണലുമായി വളാഞ്ചേരിയിലെ പാലിയേറ്റീവ് കെയര്‍ സൊെൈസെറ്റിയുടെ സ്‌നേഹ സ്പര്‍ശം ശ്രദ്ധേയമാകുന്നു.
ഒറ്റപ്പെടല്‍, സംഘര്‍ഷ ഭരിതമായ മനസ്, ഭീതി, മാറാരോഗങ്ങള്‍, അപകടങ്ങള്‍, പരാജയം അങ്ങനെ മനുഷ്യ മനസിന്റെ സമനില തെറ്റിയവരുടെ പരിചരണമാണ് പാലിയേറ്റീവ് കെയര്‍ ഏറ്റെടുക്കുന്നത്. വളാഞ്ചേരിയിലെ പെയിന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ഞായറാഴ്ചകളിലും ക്ലിനിക്കുകളില്‍ വെച്ച് ഒപിയും ഡേ കെയറും ഇപ്പോള്‍ നടത്തിവരുന്നുണ്ട്.
സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി ക്ലിനിക്കിന് കീഴില്‍ പരിചരിക്കുന്ന മാനസിക വൈകല്ല്യമുള്ളവരുടെയും കുടുംബങ്ങളുടെയും സംഗമം എം ഇ എസ് കെ വി എം കോളജില്‍ നടത്തി. പരിപാടിയുടെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ എം ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
എം ഇ എസ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എന്‍ എം മുജീബുര്‍റഹ്മാന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സുനില്‍, ഡോ. പി മുഹമ്മദലി, ടി പി അബ്ദുല്‍ ഗഫൂര്‍, ടിപി മൊയ്തീന്‍കുട്ടി, എന്‍ അബ്ദുല്‍ ജബ്ബാര്‍, കെ വി ഉണ്ണികൃഷ്ണന്‍, എന്‍ വേണുഗോപാല്‍, സി അബ്ദുനാസര്‍, സൈഫു പാടത്ത് സംബന്ധിച്ചു.