Connect with us

Kozhikode

ആദര്‍ശ പാരമ്പര്യം കാത്തുസൂക്ഷിക്കണം: എ പി മുഹമ്മദ് മുസ്‌ലിയാര്‍

Published

|

Last Updated

മുക്കം: പൂര്‍വ പണ്ഡിതരും ആത്മീയ നേതാക്കളും കാണിച്ചുതന്ന ആദര്‍ശ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഓരോ പ്രവര്‍ത്തകരും തയാറാകണമെന്ന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍. മാതൃകാജീവിതമാണ് ഏറ്റവും വലിയ പ്രബോധനമാര്‍ഗം. അറിവും ആത്മീയ സഞ്ചാരവുമാണ് പ്രവര്‍ത്തകര്‍ മുഖമുദ്രയാക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ് വൈ എസ് മുക്കം സോണ്‍ ലീഡേഴ്‌സ് അസംബ്ലി, കാരശ്ശേരി, മുക്കം സര്‍ക്കിള്‍ പാഠശാല എന്നിവയില്‍ ആദര്‍ശ പഠനക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം. എം പി ഉസ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി 60ാം വാര്‍ഷിക ഫണ്ട് ഏറ്റുവാങ്ങി. വള്ള്യാട് മുഹമ്മദലി സഖാഫി ക്ലാസെടുത്തു. മജീദ് കക്കാട്, മഠത്തില്‍ ഹമീദ്, എം കെ സുല്‍ഫീക്കര്‍ സഖാഫി, സി കെ ശമീര്‍, സി ഹമീദ് സഖാഫി, എം പി ബഷീര്‍ ഹാജി, കെ അഹ്മദ് ശാഫി, കെ എസ് മൂസ മാസ്റ്റര്‍ പ്രസംഗിച്ചു. യു പി അബ്ദുല്‍ഹമീദ് സ്വാഗതവും എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
താമരശ്ശേരി: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള താമരശ്ശേരി സോണ്‍ ലീഡേഴ്‌സ് അംസബ്ലിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ സഅദി പൂലോട് ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, പി വി അഹമ്മദ് കബീര്‍ ക്ലാസെടുത്തു. സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ സമ്മേളന നിധി കൈമാറി. മുഹമ്മദ് ഹാജി ചുങ്കം, അഹമ്മദ്കുട്ടി ഹാജി, മൊയ്തീന്‍കുട്ടി ഹാജി പ്രസംഗിച്ചു.

 

Latest