Connect with us

National

കുമാര മംഗലം ബിര്‍ളയെ ശിക്ഷിക്കാന്‍ തെളിവുണ്ടെന്ന് സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: വ്യവസായ പ്രമുഖന്‍ കുമാര മംഗലം ബിര്‍ലയും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖും മറ്റും ഉള്‍പ്പെട്ട കല്‍ക്കരിപ്പാടം കുംഭകോണ കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് ഒരു പ്രത്യേക കോടതി മുമ്പാകെ സി ബി ഐ വ്യക്തമാക്കി.
ഈ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 21ന് കോടതിയെ സമീപിച്ച സി ബി ഐ ഇപ്പോള്‍ പറയുന്നത് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ്. സുപ്രീം കോടതി നിയമിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് ചീമയാണ് സി ബി ഐ സ്‌പെഷ്യല്‍ ജഡ്ജ് ഭരത് പരാസ്ഹര്‍ മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. കുംഭകോണവുമായി പ്രതികള്‍ക്കുള്ള ബന്ധം പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചീമ വാദിച്ചു. ചീമയും സി ബി ഐ പ്രോസിക്യൂട്ടര്‍മാരായ വി കെ ശര്‍മ, എ പി സിംഗ് എന്നിവരുടേയും വാദം കേട്ട കോടതി കേസ് അവസാനിപ്പിക്കാനാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നവംബര്‍ 25ന് പരിഗണിക്കാന്‍ വെച്ചു.
“കേസിലെ വസ്തുതകളും സാഹചര്യങ്ങളും വെച്ച് നോക്കുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകള്‍ സി ബി ഐ സമര്‍പ്പിച്ചു. തലാബിര -2, 3 കല്‍ക്കരിപ്പാടങ്ങള്‍ 2005ല്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ബിര്‍ള, പരേഖ് എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Latest