കാട്ടുപോത്തുകള്‍ തേയില തോട്ടത്തില്‍; ജോലിചെയ്യാന്‍ കഴിയാതെ തൊഴിലാളികള്‍

Posted on: November 11, 2014 12:23 am | Last updated: November 10, 2014 at 11:24 pm

ഗൂഡല്ലൂര്‍: കാട്ടുപോത്തുകള്‍ തേയിലതോട്ടത്തില്‍ തമ്പടിക്കുന്നു തോട്ടംതൊഴിലാളികള്‍ പ്രതിസന്ധിയില്‍. മഞ്ചൂര്‍, മേരിലാന്‍ഡ്, ചാംരാജ് എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപോത്തുകള്‍ തമ്പടിച്ചിരിക്കുന്നത്. അഞ്ച് കാട്ടുപോത്തുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. കാട്ടുപോത്തുകളെ കണ്ട് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടുപോത്തുകള്‍ രണ്ട് മണിക്കൂര്‍ തേയിലതോട്ടത്തില്‍ കഴിച്ചുകൂട്ടി. പിന്നീട് സ്വയം പിന്തിരിയുകയായിരുന്നു. കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കണമെന്നും തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും തൊഴിലാളികള്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കുന്നൂര്‍ വെല്ലിംഗ്ടണ്‍, അണ്ണാനഗര്‍ എന്നിവിടങ്ങളില്‍ നാശം വരുത്തുന്ന കാട്ടുപോത്തുകളെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പ്രത്യേക വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.