പാസ്‌പോര്‍ട്ടുകള്‍ തിരിച്ചുനല്‍കുന്നു

Posted on: November 11, 2014 5:28 am | Last updated: November 10, 2014 at 10:29 pm

കോഴിക്കോട്: ഹജ്ജ്- 2014 ന് വേണ്ടി ഹജ്ജ് കമ്മിറ്റി ഓഫീസില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവര്‍ പ്രസ്തുത പാസ്‌പോര്‍ട്ടുകള്‍ എത്രയും പെെട്ടന്ന് കൈപ്പറ്റേണ്ടതാണ്.ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് നല്‍കിയ പാസ്‌പോര്‍ട്ട് റെസിപ്റ്റ് സഹിതം കവര്‍ ഹെഡ് ഹാജരാകേണ്ടതാണ്.എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാലത്ത് 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതാണ്.