Connect with us

National

വ്യാജ ഏറ്റുമുട്ടല്‍: കോടതിയില്‍ ഹാജരാകുന്നതില്‍ അമിത് ഷാക്ക് ഇളവ്

Published

|

Last Updated

മുംബൈ: സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ബി ജെ പി പ്രസിഡന്റ് അമിത് ഷാക്ക് പ്രത്യേക സി ബി ഐ കോടതി ഇളവ് അനുവദിച്ചു. കുറ്റം ചുമത്തുന്ന വരെയാണ് ഇളവ്. പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കുറ്റം ചുമത്തുന്നത് വരെ മാത്രമേ കോടതി ഇളവ് അനുവദിച്ചുള്ളൂ. സുഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന് കുറ്റപത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നല്‍കാനും പ്രത്യേക കോടതി ജഡ്ജ് ബി എസ് ലോയ ഉത്തരവിട്ടു. കേസില്‍ ഈ മാസം 21നാണ് തുടര്‍ന്ന് വാദം കേള്‍ക്കുക.
സുഹ്‌റാബുദ്ദീനെയും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പോലീസിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത ശേഷം 2005 നവംബറില്‍ വധിക്കുകയായിരുന്നുവെന്നാണ് സി ബി ഐ കേസ്. തുടര്‍ന്ന് ഗാന്ധിനഗറില്‍ വെച്ച് ഏറ്റുട്ടല്‍ നടന്നുവെന്ന് കള്ളക്കഥയുണ്ടാക്കുകയായിരുന്നു പോലീസ്.