മാരുതി സെലേറിയോ ഡീസല്‍ അടുത്ത വര്‍ഷം

Posted on: November 10, 2014 7:13 pm | Last updated: November 10, 2014 at 7:13 pm

celerioമാരുതി സെലേറിയോ ഡീസല്‍ മോഡല്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. ലിറ്ററിന് 30 കിലോ മീറ്റര്‍ മൈലേജുള്ള കാറായിരിക്കും സെലേറിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ശരിയാണെങ്കില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മൈലേജുള്ള കാറായിരിക്കും സെലേറിയോ.

പതിവില്‍ നിന്ന് വ്യത്യസ്തമായി സെലേറിയോക്ക് രണ്ട് സിലിണ്ടര്‍ എഞ്ചിനാണുള്ളത്. മാരുതി സുസൂക്കി പുറത്തിറക്കാനിരിക്കുന്ന മിനി പിക്ക് അപ്പ് ട്രക്കിനായി വികസിപ്പിക്കുന്ന 792 സി സി ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും സെലേറിയോയില്‍ ഉപയോഗിക്കുക. 800 സി സി എഞ്ചിന് 37 ബി എച്ച് പി ആയിരിക്കും കരുത്ത്.