ഇനി ‘ആയുസ’റിയാനും മൊബൈല്‍ ആപ്ലിക്കേഷന്‍

Posted on: November 10, 2014 6:36 pm | Last updated: November 10, 2014 at 7:34 pm

mobile appsഇനി നിങ്ങള്‍ എത്രകാലം ജീവിച്ചിരിക്കുമെന്നറിയാന്‍ കഷ്ടപ്പെടേണ്ടതില്ല. ഐഫോണില്‍ ഡെഡ്‌ലൈന്‍ എന്ന ആപ്ലിക്കേഷനുണ്ടെങ്കില്‍ ആയുസെത്ര ബാക്കിയുണ്ടെന്നും ജീവിതരീതി, രക്തസമ്മര്‍ദ്ദം, ഉറക്കം, ശാരീരിക അധ്വാനം, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് തുടങ്ങിയവ അറിയാനും സാധിക്കുമത്രെ!

ഐഫോണിലെ ഹെല്‍ത്ത് കിറ്റ് ടൂളിന്റെ സഹായത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഹെല്‍ത്ത് കിറ്റ് നിങ്ങളുടെ ജീവിത രീതിയെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ ചോദിച്ചറിയും. പിന്നെ കൗണ്ട് ഡൗണ്‍ തുടങ്ങുകയായി. നിങ്ങളുടെ മരണത്തീയതിയിലേക്ക്. ജീവിതത്തില്‍ ഇനിയെത്ര സമയം ബാക്കിയുണ്ടെന്ന് ആപ്പ് നിങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ജിസ്റ്റ് എല്‍ എല്‍ സി എന്ന കമ്പനിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മരണം കൃത്യമായി പ്രവചിക്കാന്‍ ഒരു ആപ്പിനും കഴിയില്ലെന്നും ഏകദേശ സമയം മാത്രമാണ് കണ്ടെത്തുന്നതെന്നും ആപ്പിന്റെ പരസ്യത്തില്‍ നിര്‍മാതാക്കള്‍ അറിയിക്കുന്നുണ്ട്.