Connect with us

Kozhikode

പുളിക്കൂര്‍ ജനകിയ സമിതി മനുഷ്യച്ചങ്ങല തീര്‍ത്തു

Published

|

Last Updated

കോഴിക്കോട്: വെങ്ങളം- രാമനാട്ടുകര ബൈപാസിലേക്ക് കയറാന്‍ പുളിക്കൂര്‍ ഭാഗത്തുള്ളവര്‍ക്ക് അധിക യാത്ര ചെയ്യേണ്ട അവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പുളിക്കൂര്‍ ജനകിയ സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് കടന്ന് പോകുന്ന പുളിക്കൂര്‍ ഭാഗത്തുള്ളവര്‍ ബൈപ്പാസിലേക്ക് കയറാന്‍ നിലവില്‍ രണ്ട് കിലോമീറ്ററോളം അധിക യാത്ര ചെയ്യേണ്ട് അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമായി പുളിക്കൂറില്‍ അപ്രോച്ച് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. എട്ടോളം ഭാഗത്ത് ഇടറോഡുകള്‍ ദേശീപാതയെ മുറിച്ചു കടക്കുന്നുണ്ട്. ഇതില്‍ പുളിക്കൂല്‍ ക്ഷേത്രത്തിന് സമീപം വഴി ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റും അത്യന്താപേക്ഷിതമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം പൂളയില്‍ പ്രേമ, പി കെ സത്യന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം പി ഫൈസല്‍, പി കെ സന്തോഷ്, വിചിത്രന്‍, ശഹറാ ബാനു പങ്കെടുത്തു.

Latest