ജലീല്‍ വെളിമുക്ക് നാട്ടിലേക് മടങ്ങുന്നു

Posted on: November 10, 2014 4:44 pm | Last updated: November 10, 2014 at 4:44 pm

IMG-20141110-WA0015മക്ക:മക്കയിലെ മത,സാമൂഹിക,സംസാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മക്ക ഐ സി എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ വെളിമുക്ക് ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച് നാട്ടിലേക് മടങ്ങുന്നു

സൗദി നാഷണല്‍ തലത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ രൂപികരണത്തില്‍ പ്രധാന പങ്ക് വഹിച്ച ഇദേഹം നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു .ആര്‍ എസ് .സി ഹജ്ജ് വളണ്ടിയര്‍ കോര്ടിനട്ടെര്‍ ആയി പ്രവര്‍ത്തിച്ചുട്ടുള്ള ഇദേഹം ഐ.സി .ഫ് .നാഷണല്‍ സെക്രട്ടറി, ഐ .സി .ഫ് മക്ക ഘടകം ജനറല്‍ സെക്രട്ടറി എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു .മലപ്പുറം മുന്നിയൂര് വെളിമുക്ക് സ്വദേശിയായ ജലീല്‍ പ്രമുഖ അധ്യപകനായ കോയ മാസ്റ്ററുടെ മൂത്ത മകനും എസ് എസ് ഫ് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി സാദിഖ് മാസ്റ്ററുടെ സഹോദരനും കൂടിയാണ് .
മക്ക ഘടകം ഐ സി എഫ്, ആര്‍ എസ് സി യാത്രയയപ്പ് നല്‍കി .ബശീര്‍ മുസ്ലിയാര്‍ അടിവാരം അധ്യക്ഷ്യം വഹിച്ചു .ഹനീഫ അമാനി ഉല്‍ഘാടനം ചെയ്തു. ഉസ്മാന്‍ കുരുകതാണി .അഷ്‌റഫ് ചേറൂര്‍, സല്‍മാന്‍ വെങ്ങളം ,മീരാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു .