റോഡരികില്‍ മദ്യശാലകള്‍ വേണ്ടെന്ന് ഹൈക്കോടതി

Posted on: November 10, 2014 11:59 am | Last updated: November 11, 2014 at 12:02 pm

beavarage corparation outletകൊച്ചി: സംസ്ഥാനത്ത് പാതയോരങ്ങളില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ുകള്‍ പാടില്ലെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സംസ്ഥാന ദേശീയ പാതകളുടെ സര്‍വീസ് റോഡുകളുടെ വശങ്ങളിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പാടില്ല.

റോഡരികില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പ്രേരണ നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ റോഡരികിലെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അതിന് സഹായകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്.

സംസ്ഥാനത്ത് നിലവില്‍ ദേശീയപാതയോരത്ത് 67ഉം സംസ്ഥാന പാതയോരത്ത് 69ഉം ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.