കരുത്തിന്റെയും ധീരതയുടെയും പ്രതീകം

    Posted on: November 9, 2014 1:09 pm | Last updated: November 9, 2014 at 4:26 pm

    1389271677_mvraghavanകേരള രാഷ്ട്രീയത്തിലെ കരുത്തിന്റെയും ധീരതയുടെയും പ്രതീകമായിരുന്നു എം വി ആര്‍. രാഷ്ട്രീയ പ്രതിയോഗികളുടെ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിട്ടപ്പേള്‍ അദ്ദേഹം സധൈര്യം പ്രതിരോധിച്ചു. സി പി എമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് സി എം പി രൂപീകരിച്ചപ്പോഴും ഈ ധീരത തന്നെയായിരുന്നു അദ്ദേഹത്തിന് കൈമുതലായത്. കൂത്തുപറമ്പ് വെടിവെപ്പും പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് തീവെക്കപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക സംഭവങ്ങളായിരുന്നു.