എം വി രാഘവന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

Posted on: November 9, 2014 12:36 pm | Last updated: November 9, 2014 at 5:10 pm

mv ragavanതിരുവനന്തപുരം: എം വി രാഘവനിലൂടെ കേരളത്തിന് രാഷ്ട്രീയ രംഗത്തെ അതികായനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും തിളങ്ങിയ വ്യക്തിത്വമാണ് എംവിആറിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും സമര്‍ത്ഥനായ സംഘാടകനായിരുന്നു എം വി രാഘവനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു എം വി രാഘവനെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു.  നാടിന്റെ സാമൂഹ്യമാറ്റത്തിന് പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചയാളാണ് എം വി രാഘവനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി വിട്ടപ്പോള്‍ സ്വീകരിച്ചിരുന്ന കടുത്ത കമ്യൂണിസ്റ്റ് വിരോധം പുന:പരിശോധനയ്ക്ക് വിധേയമാക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വിയോഗമെന്നും പിണറായി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിഎംപി നേതാവ് സി പി ജോണ്‍ തുടങ്ങിയവരും എം വി രാഘവന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.