Connect with us

Malappuram

എടരിക്കോട് പഞ്ചായത്തില്‍ കാര്‍ഷിക മുന്നേറ്റ പദ്ധതിക്ക് തുടക്കം

Published

|

Last Updated

കോട്ടക്കല്‍: കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് എടരിക്കോട് ഗ്രാമ പഞ്ചായത്ത് നടത്തുന്ന കാര്‍ഷിക പദ്ധതി തുടങ്ങി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍ക്കൊള്ളുന്ന സംഘമാണ് കൃഷിയിറക്കുന്നത്.
മൂന്നേക്കര്‍ തരിശ് പാടം പാട്ടത്തിനെടുത്താണ് കൃഷി. പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പറമ്പ് പുഞ്ചപ്പാടത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് നേരത്തെ നടത്തിവരുന്ന കരനെല്ല് കൃഷി, പൊതുമേഖല സ്ഥാപനങ്ങളുടെ വളപ്പില്‍ പച്ചക്കറി കൃഷി, സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം എന്നിവയുടെ തുടര്‍ച്ചയാണ് പദ്ധതി. മാനസികാരോഗ്യ കേന്ദ്രത്തില്‍ പച്ചക്കറി തോട്ടം നിര്‍മിച്ച് രോഗികള്‍ക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കിയിരുന്നു. 350 കിഴങ്ങുവര്‍ഗ കിറ്റുകള്‍ ലഭ്യമാക്കി ഇവയുടെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. ബ്ലോക്ക് വഴി പച്ചക്കറി തൈകള്‍ ലഭ്യമാക്കി സ്വയം പര്യാപ്തതയിലെത്താനും സാധ്യമായി. ഹാഡ പദ്ധതിയില്‍ ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.
എസ് എച്ച് എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേക്കര്‍ സ്ഥലത്തേക്കുള്ള മാവിന്‍ തൈകളും വിതരണം ചെയ്തു. സംഘകൃഷിയുടെ ഉദ്ഘാടനം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Latest