ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Posted on: November 9, 2014 9:08 pm | Last updated: November 9, 2014 at 11:50 pm

india srilanka

ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 243 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44.1 ഓവറില്‍ നാല് വിക്കറ്റിന് 245 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 79 പന്തില്‍ നിന്ന് 91 ഉം വിരാട് കോഹ്‌ലി 53 ഉം റണ്‍സെടുത്തു. മഹേളജയ വര്‍ധനയുടെ സെഞ്ച്വറി മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ജയവര്‍ധനയെക്കൂടാതെ തിലകരത്‌ന ദില്‍ഷനും (53), വാലറ്റക്കാരന്‍ പ്രസന്ന്ക്കും(29) മാത്രമാണ് ശ്രീലങ്കക്കുവേണ്ടി സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭവാന ചെയ്യാന്‍ കഴിഞ്ഞത്.

ഇന്ത്യക്കുവേണ്ടി നാലു വിക്കറ്റ് നേടിയ ഉമേഷ് യാദവും മൂന്നു വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേലുമാണ് ശ്രീലങ്കന്‍ ബാറ്റിംഗിനെ തകര്‍ത്തുവിട്ടത്. 48.2 ഓവറില്‍ 242 റണ്‍സിന് ശ്രീലങ്കക്ക് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായിരുന്നു. ഈ വിജയത്തോടെ പരമ്പര ഇന്ത്യ നേടി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

 

ALSO READ  ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്; കണ്ണുകൾ സഞ്ജുവിൽ