സ്വര്‍ണ വില പവന് 480 രൂപ കൂടി

Posted on: November 8, 2014 11:13 am | Last updated: November 9, 2014 at 10:11 am

goldകൊച്ചി: സ്വര്‍ണ വില പവന് 480 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 19,880 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,485 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞിരുന്നു. 19,480 രൂപയായി സ്വര്‍ണ വില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില കുറഞ്ഞതിന്റെ ഭാഗമായാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1137.4 ഡോളറായി സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇത് നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണ്. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണമാകുന്നത്.