Connect with us

Palakkad

സര്‍ക്കാര്‍ അവഗണനക്കെതിരെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ കലക്‌ടേറേറ്റ് ധര്‍ണ നടത്തും

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്‍കി തുറ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ 11ന് രാവിലെ ഡി ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുള്‍ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ കൊല്ലം ഉദ്ഘാടനം ചെയ്യും. അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാറിനെ കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞെങ്കിലും സര്‍ക്കാറിന്റെ ന്യായീകരിക്കാനാവാത്ത സമീപനം കാരണം 90 ശതമാനത്തിലേറെ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥയാണിപ്പോള്‍.
ജില്ലയില്‍ 370 ഓളം സ്‌കൂളുകളിലായി അധ്യാപകരടക്കം പതിനായിരകണക്കിനാളുകളാണ് ജോലി ചെയ്ത വരുത്. അംഗീകാരം ലഭിക്കാതെ ഈ മേഖലയിലെ സ്‌കുളുകള്‍ അടച്ച് പൂട്ടുന്ന—തോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തില്‍ 1957 ല്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളെയും എയ്ഡഡ് സ്‌കുളുകളായി മാറ്റിയത് പോലെ സ്ഥലപരിമിതിയും ദൂരപരിധിയും നോക്കാതെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കണം. ഈ മേഖലയില്‍ ജോലിയെടുക്കുന്ന ഒന്നര ലക്ഷത്തിലധികമുള്ള ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ തലത്തില്‍ നടത്തു കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം നല്‍കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എം ജയപ്രകാശ്, ട്രഷറര്‍ പി കെ രാമദാസന്‍, ജോ സെക്രട്ടറിമാരായ റീത്ത പ്രമീള, കെ എം രമേഷ്, വൈസ് പ്രസിഡന്റ് ജാസ്മിന്‍ എന്നിവരും പങ്കെടുത്തു.