Connect with us

National

സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നവരുടെ വിവരം നല്‍കണം: സുപ്രീം കോടതി

Published

|

Last Updated

ന്യുഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആറ്, ഏഴ്, എട്ട് കാറ്റഗറികളില്‍പ്പെട്ട ബംഗ്ലാവുകളിലെ താമസക്കാരുടെ പേരുകളാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ അനധികൃത താമസക്കാരുണ്ടെങ്കില്‍ അതും ബംഗ്ലാവുകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പേരുകളടങ്ങിയ പട്ടിക സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
മുന്‍ മന്ത്രിമാരും എം പിമാരും ബംഗ്ലാവുകള്‍ ഒഴിയാന്‍ തയ്യാറായിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ മന്ത്രിമാരായ പവന്‍കുമാര്‍ ബന്‍സാല്‍, എ രാജ, ദയാനിധി മാരന്‍, എസ് എം കൃഷ്ണ തുടങ്ങിയവര്‍ അടുത്തിടെയാണ് ബംഗ്ലാവുകള്‍ ഒഴിഞ്ഞു നല്‍കിയത്.

Latest