Connect with us

International

ദ്വീപ് തര്‍ക്കം: ചൈനയും ജപ്പാനും ചര്‍ച്ചക്ക്

Published

|

Last Updated

ബീജിംഗ്: അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി രണ്ട് വര്‍ഷമായി മരവിച്ച് കിടക്കുന്ന നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ ചൈന- ജപ്പാന്‍ ധാരണ. അടുത്ത ആഴ്ച നടക്കുന്ന ഏഷ്യാ പെസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മില്‍ കൂടിക്കാഴ്ചക്ക് സാധ്യത തെളിഞ്ഞിരിക്കെയാണ് ഇരു വിഭാഗവും ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണയിലെത്തിയത്. രാഷ്ട്രീയവും നയതന്ത്രപരവും സുരക്ഷാപരവുമായ ചര്‍ച്ചകള്‍ ഉടന്‍ ആംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലിലെ സെനകാകു ദ്വീപിന്റെ ഉടമസ്ഥതയെച്ചൊല്ലി ഇരുപക്ഷവും ശക്തമായ വാക്കേറ്റം നിലനിന്നിരുന്നു. സൈനിക നടപടിയിലേക്ക് നീങ്ങുന്ന ഘട്ടം വരെ എത്തിയിരുന്നു തര്‍ക്കം.
സി- ആബെ കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ചര്‍ച്ചക്ക് വഴിയൊരുങ്ങുമെന്ന് തന്നെയാണ് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നത്.