ചെക്ക് മാറുന്നയാള്‍ക്കും നല്‍കുന്നയാള്‍ക്കും എസ് എം എസ്

Posted on: November 8, 2014 12:39 am | Last updated: November 8, 2014 at 12:39 am

മുംബൈ: ചെക്ക് നല്‍കുന്ന ആള്‍ക്കും മാറുന്നയാള്‍ക്കും എസ് എം എസ് അയക്കുന്ന സംവിധാനം വരുന്നു. ചെക്ക് തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എല്ലാ ബേങ്കുകള്‍ക്കും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെക്ക് ഇടപാട് നടത്തുമ്പോള്‍ സംശയം തോന്നിയാലും വലിയ സംഖ്യയുള്ള ചെക്കുകള്‍ മാറുമ്പോഴും കസ്റ്റമറെ ഫോണില്‍ ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ബേങ്കുകകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ചെക്ക് തട്ടിപ്പ് കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇടപാട് സമയത്ത് ശ്രദ്ധിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്ന് റസര്‍വ് ബേങ്ക് ചൂണ്ടിക്കാട്ടി. പുതിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.