കൈക്കമ്പ-ബായാര്‍ റോഡ് ഉപരോധം 11ന്

Posted on: November 8, 2014 12:07 am | Last updated: November 7, 2014 at 9:08 pm

കാസര്‍കോട്: കഴിഞ്ഞ ആറുവര്‍ഷമായി റീടാറിംഗ് നടത്താത്തതുമൂലം തകര്‍ന്ന് തരിപ്പണമായ ഉപ്പള കൈക്കമ്പ-ബായാര്‍ റോഡിലൂടെയുള്ള നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. വര്‍ഷങ്ങളായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ആവശ്യത്തിന് ബന്ധപ്പെട്ടവര്‍ വിമുഖത കാണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ഈമാസം 11ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ കൈക്കമ്പ-ബായാര്‍ റോഡ് ഉപരോധിക്കും.
പാല്‍, പത്രം, അത്യാവശ്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുമെന്നും കൈക്കമ്പ-ബായാര്‍ റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ പൈവളിഗെ, കെ പി പ്രശാന്ത്, ഖാലിദ് ജോഡ്ക്കല്‍, സുനില്‍കുമാര്‍ ബായാര്‍, ജാവിദ് ജോഡ്ക്കല്‍ സംബന്ധിച്ചു.