Gulf
കഥകളിയും തായമ്പകയും തുടങ്ങി

അബുദാബി: കേരളത്തിലെ പ്രഗത്ഭനായ കഥകളി കലാകാരന്‍ ഗോപിയാശാനും സംഘവും അവതരിപ്പിക്കുന്ന കഥകളിയും പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പാത്തി ബാലകൃഷ്ണന്‍, ഉദയന്‍ നമ്പൂതിരി എന്നിവര്‍ അവതരിപ്പിക്കുന്ന തായമ്പകെക്കും തുടക്കമായി. ശക്തി തിയറ്റേഴ്‌സിന്റേയും മണിരംഗ് അബുദാബിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി . “ധനഞ്ജയം” എന്ന പേരില്‍ അരങ്ങേറുന്ന കഥകളി മഹോത്സവത്തില്‍ സന്താനഗോപാലം, ഉത്തരാസ്വയംവരം, സുഭദ്രാഹരണം എന്നീ മൂന്ന് കഥകളാണ് ഗോപിയാശാനും സംഘവും അവതരിപ്പിക്കുന്നത്. അതിന്റെ മുന്നോടിയായി ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ സെന്ററില്‍ കഥാഖ്യാനം അവതരിപ്പിച്ചു . കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്മശ്രീ ഗോപി ആശാന്‍, അരുണ്‍, മത്തായി വൈദ്യര്‍, വേണുഗോപാല്‍, ബീരാന്‍ കുട്ടി, കൃഷ്ണകുമാര്‍ പങ്കെടുത്തു.