എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ലഗേജിനുള്ള തുക ഉയര്‍ത്തി

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:47 pm

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം മുതല്‍ അധിക ലഗേജിനുള്ള തുകയും ഉയര്‍ത്തി.
20 കിലോയുടെ സൗജന്യ ബാഗേജിനു പുറമെ കൊണ്ടുപോകുന്ന 10 കിലോ ലഗേജിനാണ് 50 ദിര്‍ഹം ഈടാക്കുന്നത്. നേരത്തെ 30 ദിര്‍ഹമുണ്ടായിരുന്നതാണ് ഒരു മുന്നറിയിപ്പുമില്ലാതെ 20 ദിര്‍ഹം ഉയര്‍ത്തി 50 ദിര്‍ഹമാക്കി വര്‍ധപ്പിച്ചത്.
എക്‌സ്പ്രസിന്റെ ആരംഭഘട്ടത്തില്‍ 30 കിലോയുണ്ടായിരുന്ന ബാഗേജ് തൂക്കമാണ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി 20 കിലോയായി കുറച്ചത്. അധികം വരുന്ന പത്ത് കിലോക്ക് 30 ദിര്‍ഹം ഈടാക്കി തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.