പത്മനാഭ സ്വാമി ക്ഷേത്രം: ക്രമക്കേട് നടന്നിട്ടില്ലെന്ന് മൂലം തിരുന്നാള്‍

Posted on: November 7, 2014 2:58 pm | Last updated: November 7, 2014 at 11:06 pm

padmanabhaswamiന്യൂഡല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമവര്‍മ. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ സിഎജി വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.