ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല; കോണ്‍സ്റ്റബിള്‍ നിയമനം അനിശ്ചിതത്വത്തില്‍

Posted on: November 7, 2014 11:17 am | Last updated: November 7, 2014 at 11:17 am

kerala-police_01മാനന്തവാടി: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് വയനാട്, കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം അനിശ്ചിതത്വത്തിലായി. 2012 ജൂണിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ നടത്തിയത്.
2014 സെപ്തംബര്‍ ആദ്യവാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടെ 556 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഇരട്ടിയോളമാണ് ഒഴിവുകള്‍. ജില്ലയില്‍ മാത്രം 15 പോലീസ് സ്‌റ്റേഷനുകളിലും അനുബന്ധ വകുപ്പുകളിലുമായി നിരവധി ഒഴിവുകളാണുള്ളത്. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണം. പോലീസ് സ്‌റ്റേഷനുകളില്‍ ആവശ്യത്തിന്റെ പകുതി പോലും അംഗബലമില്ലാത്തപ്പോഴാണ് ഒഴിവുകള്‍ റിേേപ്പാര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണികാണിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 419 പോര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചതായി പി എസ് സി അവകാശപ്പെടുന്നുവെങ്കിലും പലര്‍ക്കും മെമ്മോ കിടിടയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ മാത്രം 96 റിട്ടയര്‍മെന്റ് ഒഴിവുകളുണ്ട്. ജില്ലയില്‍ ഇത് 52 ആണ്. മാവോവാദി ഭീഷണി, അതിര്‍ത്തികളിലെ എയ്ഡ് പോസ്റ്റുകളിലെ പോലീസുകാരുടെ കുറവ് എന്നിവയെല്ലാം ഉള്ളപ്പോഴാണ് ഒഴിവുകള്‍ യഥാസമയം അറിയിക്കാത്തത്.കണ്ണൂര്‍ ണങ്ങാട്ട്പറമ്പ് ക്യാമ്പില്‍ 90 പേരാണ് ആവശ്യമായുള്ളത്. എന്നാല്‍ നിലവിലെ അംഗബലം 200ല്‍ താഴെ മാത്രമാണ്. അതാത് പോലീസ് സ്‌റ്റേഷനുകളിലെ ഒഴിവുകള്‍ പോലീസ് ചീഫിനെ അറിയിക്കുകയും ഈ ഓഫീസ് വഴി ബറ്റാലിയനില്‍ അറിയിച്ചാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഒഴിവുകള്‍ള്‍ റിപ്പോട്ട് ചെയ്യേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചതായും പറയപ്പെടുന്നു.