എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം: ജില്ലാ ലീഡേഴ്‌സ് അസംബ്ലി നാളെ

Posted on: November 7, 2014 10:19 am | Last updated: November 7, 2014 at 10:19 am

sys logoകോഴിക്കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രത്യക്ഷകര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 17 സോണുകളില്‍ നാളെ ലീഡേഴ്‌സ് അസംബ്ലി നടക്കും.
ഉച്ചക്ക് രണ്ടിന് നാദാപുരം സുന്നി സെന്ററിലും വൈകുന്നേരം ആറിന് കുറ്റിയാടി സിറാജുല്‍ ഹുദയിലും നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് നാസര്‍ ചെറുവാടിയും ഉച്ചക്ക് മൂന്നിന് വടകര സുന്നി സെന്ററിലും വൈകുന്നേരം ആറിന് പയ്യോളി ഐ പി സിയില്‍ നടക്കുന്ന ലീഡേഴ്‌സ് അസംബ്ലിക്ക് ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പയും ഉച്ചക്ക് മൂന്നിന് തോടന്നൂരില്‍ നടക്കുന്ന തിരുവള്ളൂര്‍ സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് അബ്ദുല്ല സഅദി ചെറുവാടിയും നണ്ടിന് മുക്കം വ്യാപാര ഭവനില്‍ നടക്കുന്ന മുക്കം സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്കും വൈകുന്നേരം ആറിന് പാലത്ത് നടക്കുന്ന നരിക്കുനി സോ ണ്‍ ലീഡേഴ്‌സ് അസംബ്ലിക്കും മുഹമ്മദലി സഖാഫി വള്ളിയാടും ഉച്ചക്ക് രണ്ടിന് പേരാമ്പ്ര സുന്നി സെന്ററിലും വൈകുന്നേരം ആറിന് പാലക്കുറ്റിയില്‍ നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് ആലിക്കുട്ടി ഫൈസിയും ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി ഖല്‍ഫാന്‍ ഇസ്‌ലാമിക് സെന്ററിലും വൈകുന്നേരം ആറിന് കോഴിക്കോട് ദഅ്‌വ സെന്റിലും നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് സലീം അണ്ടോണയും വൈകുന്നേരം മൂന്നിന് ബാലുശ്ശേരി മര്‍കസ് സ്‌കൂളിലും ഉച്ചക്ക് രണ്ടിന് കൂട്ടാലിട സുന്നി സെന്ററിലും നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് ശുക്കൂര്‍ സഖാഫി വെണ്ണക്കോടും നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും വൈകുന്നേരം ആറിന് അരീക്കാട് സ്‌കൂളിലും നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് കബീര്‍ മാസ്റ്റര്‍ എളേറ്റിലും വൈകുന്നേരം മൂന്നിന് മാവൂര്‍ മഹഌറയില്‍ നടക്കുന്ന കുന്ദമംഗലം സോണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് റഹ്മത്തുല്ല സഖാഫിയും വൈകുന്നേരം നാലിന് കോഴിക്കോട് ദഅ്‌വ സെന്ററില്‍ നടക്കുന്ന കോഴിക്കോട് നോര്‍ത്ത് സോ ണ്‍ ലീഡേഴ്‌സ് അസംബ്ലിക്ക് മുഹമ്മദലി കിനാലൂരും നേതൃത്വം നല്‍കും.
സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളിലുള്ള സമ്മേളന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എസ് വൈ എസ് ഇ സി സര്‍ക്കിള്‍ ഭാരവാഹികള്‍ യൂനിറ്റ് എസ് വൈ എസ് പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍, ഇ സി കണ്‍വീനര്‍, ചെയര്‍മാന്‍ ഉള്‍പ്പടെ 3,000 ലീഡര്‍മാരാണ് പങ്കെടുക്കുന്നത്. ലീഡേഴ്‌സ് അസംബ്ലിക്ക് ആവേശം പകര്‍ന്ന് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ 17 കേന്ദ്രങ്ങളിലും പങ്കെടുക്കും.