കണ്‍വെന്‍ഷനും കര്‍ഷക സെമിനാറും നടത്തി

Posted on: November 7, 2014 12:18 am | Last updated: November 6, 2014 at 10:19 pm

കണിയാമ്പറ്റ: കേരള സെറി കള്‍ച്ചര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ð കരണി ജനതാ വായനശാല ഓഡിറ്റോറിയത്തിവെച്ച് ജില്ലാ കണ്‍വെന്‍ഷനും കര്‍ഷക സെമിനാറും നടത്തി.
ജില്ലയിലെ പട്ടുനൂല്‍ð കര്‍ഷകര്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിന് ഏക ആശ്രയമായ സെന്‍ട്രല്‍ðസില്‍ക്ക് ബോര്‍ഡ് ഓഫീസ് ജില്ലയില്‍ð നിലനിര്‍ത്തണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി നജീബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് സയന്റിസ്റ്റ് സൗദാമിനി ക്ലാസെടുത്തു. കേരള സെറി കള്‍ച്ചര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശശിധരന്‍ സംഘടനാ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജീവ് പാറക്കല്‍ സ്വാഗതവും ഹരിസുതന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.