തെരുവു സര്‍ക്കസുകാരനെ മര്‍ദിച്ച പോലീസുകാരനു സസ്‌പെന്‍ഷന്‍

Posted on: November 7, 2014 12:13 am | Last updated: November 6, 2014 at 10:14 pm

കാസര്‍കോട്: തെരുവ് സര്‍ക്കസുകാരനെ കൈയേറ്റം ചെയ്ത പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്തേര മാണിയാട്ടെ സന്തോഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. ബോവിക്കാനം ടൗണില്‍ തെരുവ് സര്‍ക്കസ് നടത്തുന്നതിനിടെയാണ് പോലീസുകാരന്‍ സര്‍ക്കസുകാരനെ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് തെരുവ് സര്‍ക്കസുകാരന് ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യത്തിന് പരാതി അയച്ചിരുന്നു.