ബി എസ് എന്‍ എല്‍ ജീവനക്കാര്‍ ഫെബ്രുവരി മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

Posted on: November 6, 2014 11:38 pm | Last updated: November 6, 2014 at 11:39 pm

bsnlന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വര നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഫെബ്രുവരി മൂന്ന് മുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്കാരംഭിക്കും.
2007 മുതല്‍് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന കാരണം പൊതുമേഖലാ ടെലികോം കമ്പനികളില്‍ പ്രമുഖമായ ബി എസ് എന്‍ എല്‍ പിന്നാക്കം പോകുകയായിരുന്നു. 2007ന് ശേഷം ബി എസ് എന്‍ എല്ലിന് അതിന്റെ നെറ്റ്‌വര്‍ക്ക് ശൃംഖല വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബി എസ് എന്‍ എല്‍ യൂനിയനുകളുടേയും അസോസിയേഷനുകളുടേയും സംയുക്ത ഫാറം ചൂണ്ടിക്കാട്ടി.