വാഹനത്തിനടിയില്‍പെട്ട് 15 മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു

Posted on: November 6, 2014 8:00 pm | Last updated: November 6, 2014 at 8:56 pm

റാസല്‍ ഖൈമ: റാസല്‍ ഖൈമ അല്‍ ഖൈലില്‍ വാഹനത്തിനടിയില്‍പെട്ട് 15 മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. ഒരു ബന്ധു വാഹനം പിന്നോട്ടെടുക്കുമ്പോളാണ് കുട്ടി അതിനടിയില്‍പെട്ടത്. ഗ്യാരേജിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു ബന്ധു നിലവിളിച്ചപ്പോഴാണ് കുട്ടി വാഹനത്തിനടിയില്‍പെട്ടത് ബോധ്യപ്പെട്ടതായി മനസ്സിലായത്. അപകട സ്ഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചതായി പോലീസ് പറഞ്ഞു.