‘കേരളം കേന്ദ്ര ഭരണ പ്രദേശമല്ല’

Posted on: November 6, 2014 8:00 pm | Last updated: November 6, 2014 at 8:53 pm

ദുബൈ: കേരളം കേന്ദ്ര ഭരണ പ്രദേശമല്ലെന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്നത് ഗവര്‍ണര്‍ വിസ്മരിക്കരുതെന്നും കേരള പ്രദേശ് കോണ്‍ഗ്രസ് മൈനോററ്റി ചെയര്‍മാന്‍ കെ കെ കൊച്ചുമുഹമ്മദ് അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടവകാശം നല്‍കാമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ആശ്വാസമായിരിക്കുകയാണ്. നാടിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രക്രിയകള്‍ക്കും പ്രവാസികളുടെ വിയര്‍പ്പിന്റെ അംശം ഉണ്ടായിരിക്കെ അവരുടെ അഭിലാഷമാണ് പിറന്ന നാടിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാവുക എന്നത്. ഓരോ പൗരനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു.