സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: November 6, 2014 1:26 pm | Last updated: November 7, 2014 at 12:06 am

acciden

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദമാമില്‍ നിന്ന് ജിദ്ദയിലേക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം സ്വദേശികളായ തച്ചം പറമ്പ് എടവണ്ണ സഹല്‍ (27) ഫാറൂഖ് പുളിക്കല്‍ , കോഴിക്കോട് സ്വദേശിയായ ആശിഖ്  എന്നിവരാണ് മരിച്ചത്. യാസിര്‍ മരുത,  നിലമ്പൂര്‍ ഷമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ത്വാഇഫിന് 300 കിലോമീറ്റര്‍ അകലെ ദുലൂമിലാണ് അപകടം. പ്രാദേശിക ഫുട്‌ബോള്‍ ക്ലബിന്റെ താരങ്ങളാണ് ഇവര്‍.  ബ്ലൂ സ്റ്റാര്‍ ടൂര്‍ണമെന്റില്‍ യാമ്പു എഇ ക്കു വേണ്ടി കളിക്കാന്‍ വരികയായിരുന്നു.