Connect with us

Palakkad

ആഭ്യന്തര സജ്ജീകരണവും സംഘടനാ ശാക്തീകരണവും ഊര്‍ജിതമാകുന്നു

Published

|

Last Updated

കോട്ടോപ്പാടം:എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ആഭ്യന്തരസജ്ജീകരണവും സംഘടന ശാക്തീകരണവും ലക്ഷ്യമാക്കി എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ ലീഡേഴ്‌സ് മീറ്റ് ഇന്നുച്ചക്ക് രണ്ടിന് കോട്ടോപ്പാടം ടൗണ്‍ നുസ്‌റത്തുല്‍ ഇസ് ലാം സുന്നിമദ്‌റസയില്‍ നടക്കും.
എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം അധ്യക്ഷത വഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അഷറഫ് സഖാഫി അരിയൂര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ ക്ലാസ്സെടുക്കും. എസ് വൈ എസ് ജില്ലാനേതാക്കളായ ഉണ്ണീന്‍കുട്ടി സഖാഫി പാലോട്, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് പ്രസംഗിക്കും. സോണ്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് സര്‍ക്കിള്‍ “ാരവാഹികള്‍, ഇ സി കമ്മിറ്റി അംഗങ്ങള്‍, യൂനിറ്റ് ഭാരവാഹികള്‍, ഇ സി അംഗങ്ങള്‍ പങ്കെടുക്കും.
മണ്ണാര്‍ക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് സോണ്‍ അസംബ്ലി ഇന്ന് ഉച്ചക്ക് രണ്ടിന് സുന്നിസെന്ററില്‍ നടക്കും. സോണ്‍ പ്രസിഡന്റ് അശറഫ് അന്‍വരി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. ടി അബ്ദുഖാദര്‍ മുസ് ലിയാര്‍, അബ്ദുനാസര്‍ സഖാഫി, അബൂബക്കര്‍ അവണക്കുന്ന് ക്ലാസ്സെടുക്കും. എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിചേരണമെന്ന് സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് അറിയിച്ചു.
ഒറ്റപ്പാലം: എസ് വൈ എസ് ഒറ്റപ്പാലം സോണ്‍ ലീഡേഴ്‌സ് അസംബ്ലി വാദി മുഖദ്ദ്‌സില്‍ ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. കബീര്‍ വെണ്ണക്കര, ഉമര്‍ ഓങ്ങല്ലൂര്‍ പങ്കെടുക്കും.