മോദി സര്‍ക്കാര്‍ സാധാരണക്കാരെ ദുരിതത്തിലാക്കി: മുല്ലപ്പള്ളി

Posted on: November 6, 2014 9:40 am | Last updated: November 6, 2014 at 9:40 am

mullappallyകോഴിക്കോട്: മോദി സര്‍ക്കാറിന്റെ നയങ്ങളെല്ലാം സാധാരണക്കാരെ ദുരന്തത്തിലേക്ക് തള്ളിയിടുന്നവയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി.
ഇന്ത്യയില്‍ ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലോകാരോഗ്യ സംഘടന വരെ താക്കീത് ചെയ്തിട്ടും ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത് കോര്‍പറേറ്റ് ഭീമന്‍മാരുടെ താത്പര്യം സംരക്ഷിക്കാാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് നടന്ന ഔഷധ വിലവര്‍ധവിനെതിരെയുള്ള ഫാര്‍മസിസ്റ്റുകളുടെ ആദായ നികുതി ഓഫീസിലേക്കുള്ള മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു മുല്ലപ്പള്ളി.
വില നിയന്ത്രണാധികാരം ദുര്‍ബലപ്പെടുത്തുന്നതോടെ രാജ്യത്ത് നിലവില്‍ ലഭ്യമായിട്ടുള്ള തൊണ്ണൂറ് ശതമാനം ഔഷധങ്ങളുടെയും വില ക്രമാതീതമായി ഉയരുമെന്നും ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള കേരളീയരെയാണ് വില വര്‍ധന കൂടുതല്‍ ബാധിക്കുകയെന്നും ധര്‍ണയില്‍ സംസാരിച്ച വിവിധ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ്, യൂത്ത് ലീഗ് സംസ്ഥാ പ്രസിഡന്റ് പി എം സാദിഖലി, അഹമ്മദ് കുട്ടി കുന്നത്ത്, എം കെ പ്രേമാനന്ദ് എന്നിവര്‍ സംബന്ധിച്ചു.