Connect with us

National

അതിര്‍ത്തിയില്‍ വന്‍ ഹെറോയിന്‍ ശേഖരം പിടികൂടി

Published

|

Last Updated

ചണ്ഡീഗഢ്: പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് കോടികള്‍ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ബി എസ് എഫിന്റെ റെക്കോര്‍ഡ് മയക്കുമരുന്ന് വേട്ടയാണിത്.
കഴിഞ്ഞ പത്ത് മാസം വരെ ബി എസ് എഫ് പിടിച്ചെടുത്തത് 328.6 കിലോ മയക്കുമരുന്നാണ.് ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 1,650 കോടി രൂപ വില വരും. നവംബര്‍ മൂന്നിന് പിടിച്ചെടുത്തതുള്‍പ്പെടെയാണ് കഴിഞ്ഞ വര്‍ഷത്തെ 322 കിലോ റെക്കോര്‍ഡ് തിരുത്തിയത്. 44 കിലോയോളം മയക്കുമരുന്ന് ഈ മാസം തന്നെ പിടികൂടിയതായി പോലീസ് പറഞ്ഞു.
ഉയര്‍ന്ന അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിനായി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാക്- ഇന്ത്യ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്ത് വ്യാപകമാണ്. മയക്കുമരുന്ന് കടത്ത് സംഘത്തിന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വേരുകളുണ്ട്. കൂടാതെ വ്യാജ ഇന്ത്യന്‍ കറന്‍സിയും അതിര്‍ത്തി വഴി ഈ സംഘം കടത്തുന്നുണ്ട്. ഇത്തരത്തില്‍ മയക്കുമരുന്നുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനിടെ മൂന്ന് പാക്കിസ്ഥാനികളും ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു.