മുഅല്ലിം ട്രൈനിംഗ് ക്യാമ്പ്

Posted on: November 6, 2014 12:02 am | Last updated: November 5, 2014 at 10:04 pm

ഗൂല്ലൂര്‍: പഠനം സംസ്‌കരണം സേവനം എന്ന പ്രമേയത്തില്‍ 2014 ഫെബ്രുവരി മുതല്‍ 2015 ഏപ്രില്‍വരെ നടക്കുന്ന സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ് ജെ എം നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാടന്തറ മര്‍കസില്‍ നടന്ന മുഅല്ലിം മാസ് ട്രൈനിംഗ് ക്യാമ്പ് സമാപിച്ചു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു ക്യാമ്പ്. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ അധ്യക്ഷതവഹിച്ചു. സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് പ്രാര്‍ഥന നടത്തി. എസ് ജെ എം തമിഴ്‌നാട് ഘടകം സെക്രട്ടറി പി എ നാസര്‍ മുസ് ലിയാര്‍ ഊട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ ബഷീര്‍ മുസ് ലിയാര്‍ ചെറൂപ, ബഷീര്‍ മിസ്ബാഹി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കോയ സഅദി സ്വാഗതം പറഞ്ഞു. ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, സീഫോര്‍ത്ത്, ബിദര്‍ക്കാട് റെയ്ഞ്ചുകളിലെ മുഅല്ലിംകള്‍ പങ്കെടുത്തു. മാസ് ട്രൈനിംഗ് ക്യാമ്പ് നവ്യാനുഭവമായി.