ഷാര്‍ജ പുസ്തക മേളയില്‍ രിസാല പവലിയന്‍ തുറന്നു

Posted on: November 6, 2014 4:58 am | Last updated: November 5, 2014 at 9:59 pm

Sharjah International Book Fairഷാര്‍ജ: ഇന്നലെ ആരംഭിച്ച 33ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ രിസാല, പ്രവാസി രിസാല, ഐ പി ബി പവലിയന്‍ തുറന്നു. യു എ ഇ ഇന്ത്യന്‍ അംബാസിഡര്‍ ടി പി സീതാറാം രിസാല പവലിയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. എം കെ മുനീര്‍, എം പി വീരേന്ദ്രകുമാര്‍, ഫുക്‌ഫെയര്‍ വിദേശ വിഭാഗം ഡയറക്ടര്‍ മോഹന്‍ കുമാര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, സിറാജ് ഗള്‍ഫ് ജന. മാനേജര്‍ ശരീഫ് കാരശ്ശേരി സംബന്ധിച്ചു.
അമ്പതിലധികം ലോക രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ ഐ പി ബിയുടെ മുഴുവന്‍ പുസ്തകങ്ങളുമായാണ് പവലിയന്‍ തുറന്നത്. പുതുതായി പുറത്തിറക്കുന്ന എട്ടു പുസ്തകങ്ങളുടെ പ്രകാശനവും പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ നടക്കും.