അഞ്ച് പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ്: 15 പേര്‍ സഊദിയില്‍ അറസ്റ്റിലായി

Posted on: November 5, 2014 10:03 pm | Last updated: November 5, 2014 at 10:03 pm

crimnalറിയാദ്: അഞ്ച് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 15 പേരെ സഊദി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഊദിയുടെ കിഴക്കന്‍ പ്രദേശമായ അല്‍ അഹ്‌സയില്‍ ഉള്ള അല്‍ ദല്‍വ ഗ്രാമത്തിലാണ് വെടിവെപ്പ് നടത്തി അഞ്ച് പേരെ കൊലപ്പെടുത്തിയിരുന്നത്. മെഷീന്‍ ഗണും തോക്കും ഉപയോഗിച്ചാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ആറ് വ്യത്യസ്ത നഗരങ്ങളില്‍ നിന്നാണ് 15 പേര്‍ അറസ്റ്റിലായിരിക്കുന്നത്. ആദ്യം ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നതെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ സഊദിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.