സിറാജ് പവലിയന്‍ തുറന്നു

Posted on: November 5, 2014 9:44 pm | Last updated: November 5, 2014 at 10:40 pm

DSC_6609ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സിറാജ് ദിനപത്രത്തിന്റെ പവലിയന്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫ്‌ളോറ ഗ്രൂപ്പ് എം ഡി ഹസന്‍ ഹാജി, സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, ഗള്‍ഫ് മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി എം കെ മുനീര്‍, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പവലിയന്‍ സന്ദര്‍ശിച്ചു. ഗൗരവമേറിയ പുസ്തകങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് സിറാജ് പവലിയന്‍. വിജ്ഞാന കൃതികള്‍ക്കാണ് സിറാജ് പവലിയന്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. നിരവധി പണ്ഡിതരുടെയും പ്രവാസി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും സിറാജ് പവലിയനില്‍ ലഭ്യമാണ്. ഹാള്‍ നമ്പര്‍ അഞ്ചില്‍ കെ 26ലാണ് സിറാജ് പവലിയന്‍ പ്രവര്‍ത്തിക്കുന്നത്.
സിറാജിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ബുധനാഴ്ച രാത്രി എട്ട് മുതല്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ പ്രഭാഷണം ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖരുടെ സാന്നിധ്യമുണ്ടാവും.
ഷാര്‍ജയുടെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സിറാജിന്റെ ആഭിമുഖ്യത്തില്‍ 14 (വെള്ളി)ന് കുട്ടികള്‍ക്കായി ചിത്ര രചന മത്സരവും ഒരുക്കിയിട്ടുണ്ട്. 12 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ‘മൈ ഷാര്‍ജ ഓണ്‍ കാന്‍വാസ്’ എന്ന പ്രമേയത്തില്‍ മത്സരം നടക്കുക. രജിസ്‌ട്രേഷന് 0555294007. ല്‌ലിെേ@ശെൃമഷിലം.െരീാ ല്‍ ബന്ധപ്പെടാവുന്നതാണ്