എട്ടു വയസുകാരിക്ക് പീഡനം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പോലീസ്

Posted on: November 5, 2014 5:00 pm | Last updated: November 5, 2014 at 5:15 pm

ദുബൈ: എട്ടു വയസുകാരി വിദ്യാലയത്തില്‍ ബലാല്‍സംഗത്തിന് ഇരയായ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പോലീസ്. കഴിഞ്ഞ മാസം 30നാണ് എട്ടു വയസുള്ള സ്വദേശി ബാലിക പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന അല്‍ ഖൂസിലെ വിദ്യാലയത്തില്‍ പീഡനത്തിന് ഇരയായതായി വാര്‍ത്ത ഉണ്ടായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനത്തില്‍ എങ്ങിനെ ഇതു സംഭവിച്ചെന്നാണ് പോലീസ് അന്വേഷിച്ചതും സംഭവം അടിസ്ഥാന രഹിതമെന്നാണ് പോലീസ് പറഞ്ഞതും.