ഭീകരതയ്‌ക്കെതരിരെ എല്ലാ രാജ്യങ്ങളും ഒന്നിക്കണം: രാജ്‌നാഥ് സിങ്

Posted on: November 5, 2014 2:56 pm | Last updated: November 5, 2014 at 11:36 pm

rajnathമൊണാകോ: ലോകഭീഷണിയായി മാറിയ ഭീകരതയ്‌ക്കെതിരെ എല്ലാ രാജ്യങ്ങളും ഒന്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്: ലോകസമാധാനമാണ് എല്ലാ രാജ്യങ്ങളുടേയും ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൊണാകോയില്‍ നടന്ന മൂന്നാമത് ഇന്റര്‍പോള്‍ മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും കള്ളപ്പണത്തിനെതിരെയും രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.