ട്രാഫിക് പരിഷ്‌കാരം റദ്ദാക്കാന്‍ തീരുമാനം

Posted on: November 5, 2014 11:20 am | Last updated: November 5, 2014 at 11:20 am

വടക്കഞ്ചേരി: നിലവിലുള്ള ട്രാഫിക് പരിഷ്‌കരണം റദ്ദാക്കാന്‍ ട്രാഫിക് ക്രമീകരണ സമിതിയുടെ യോഗത്തില്‍ തീരുമാനം. രണ്ടാഴ്ച മുന്‍പ് വടക്കഞ്ചേരി ടൗണില്‍ പരീക്ഷാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടായ സഹാചര്യത്തില്‍ ഇത് ഉപേക്ഷിക്കാനും പഴയസ്ഥിതി തന്നെ തുടരാനും പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടേയും യോഗത്തില്‍ തീരുമാനമായി.
ഇപ്പോഴുള്ള സ്ഥിതി പഴയത് പോലെ തൃശൂരില്‍ നിന്നും വരുന്ന ബസ്സുകള്‍ ബസ് സ്റ്റാന്റില്‍ കയറി എന്‍ എച്ച് റോയല്‍ ജംഗ്ഷന്‍ വഴി ടി ബി സ്‌റ്റോപ്പിലൂടെ പാലക്കാട്- ഗോവിന്ദാപുരം ഭാഗത്തേക്ക് പോകണം, കണ്ണമ്പ്ര- പുതുക്കോട് ‘ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ റോയല്‍ ജംഗ്ഷനില്‍ നിന്നും ടി ബി വഴി ടൗണിലൂടെ ബസ് സ്റ്റാന്റിലെത്തണം. മംഗലം ഡാം ഭാഗത്ത് നിന്നും വരുന്ന ബസുകളും പഴയ രീതിയില്‍ ടൗണിലൂടെ സര്‍വീസ് നടത്തി ബസ് സ്റ്റാന്റിലെത്തണം. പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന ബസുകള്‍ ഈ സ്ഥിതി തുടരേണ്ടതാണ്, തുടര്‍ന്ന് വിപുലമായി ട്രാഫിക് പരിഷ്‌കാരത്തെ പറ്റി എം പി, എം എല്‍ എ എന്നിവരെ ഉള്‍പ്പെടുത്തി യോഗം നടത്താനും തീരുമാനിച്ചു. ഈ മാസം പത്തിനകം ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി വിജയന്‍, പി വി കൃഷ്ണന്‍. കെ ബാലന്‍, ഷീജാമണികണഠന്‍, വൈസ് പ്രസിഡന്റ് അനിതാപോള്‍സണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, പൊതുമരാമരാത്ത് എ ഇ സോമന്‍ പ്രസംഗിച്ചു.