പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

Posted on: November 5, 2014 9:34 am | Last updated: November 5, 2014 at 9:34 am

പേരാമ്പ്ര: ജനകീയ പങ്കാളിത്തത്തോടെ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ഡയാലിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. റിട്ട. അധ്യാപകനായ കീഴരിയൂര്‍ സ്വദേശിക്കാണ് പ്രഥമ ഡയാലിസിസ് നടത്തിയത്. പ്രത്യേക പരിശീലനം നേടിയ ഡോ. അനൂപാണ് ഡയാലിസിസിന് നേതൃത്വം നല്‍കുന്നത്. 20 പേരാണ് ഇപ്പോള്‍ പേരാമ്പ്ര സെന്ററില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്ത ഒരുകോടിയിലേറെ രുപ വിനിയോഗിച്ചും സ്വകാര്യ വ്യക്തികളുടെ വകയായി ലഭിച്ചതുമുള്‍പ്പെടെ 10 മെഷീനുകളാണ് ഇവിടെ സജജ്ജീകരിച്ചിരിക്കുന്നത്. കെ കുഞ്ഞമ്മദ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.