Connect with us

International

നൈജീരിയയില്‍ ചാവേര്‍ ആക്രമണം: 32 മരണം

Published

|

Last Updated

അബുജ: നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഉത്തര നൈജീരിയയില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മതപരമായ റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 119 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കോഗി സ്റ്റേറ്റില്‍ ജയിലില്‍ തോക്കുധാരിയുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് 145 പേര്‍ ജയില്‍ ചാടിയതായി ജയില്‍ മേധാവി ഒമേല ആഡംസ് പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മറ്റ് 12 പേരെ വീണ്ടും പിടികൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോകോഹറം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പോട്ടിസ്‌കുമില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ ചാവേര്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് രണ്ട് പേരെ പിടികൂടി. എന്നാല്‍ പിടിയിലായവരെ സൈനികര്‍ക്ക് കൈമാറാന്‍ സംഘടന തയ്യാറായിട്ടില്ല.