മുരളി കുടുംബ സഹായ ഫണ്ട് സ്വരൂപിക്കും: ഡി വൈ എഫ് ഐ

Posted on: November 5, 2014 12:02 am | Last updated: November 4, 2014 at 9:02 pm

കാസര്‍കോട്: ശാന്തിപ്പള്ളത്തെ ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റിയംഗം മുരളിയുടെ കുടുംബത്തെ സഹായിക്കാനായി ഡി വൈ എഫ് ഐ ഫണ്ട് സ്വരൂപിക്കും. ഒക്‌ടോബര്‍ 27നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുരളിയെ ആര്‍ എസ് എസ്-ബി ജെ പി അക്രമസംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. മുരളിയുടെ മരണത്തോടെ അനാഥമായ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ഡി വൈ എഫ് ഐ ഫണ്ട് സമാഹരിക്കുന്നത്.
ഈമാസം 16ന് മുഴുവന്‍ യൂണിറ്റുകളിലും കൂപ്പണ്‍ ഉപയോഗിച്ച് ഡി വൈ എഫ് ഐ ഫണ്ട് പിരിവ് നടത്തും. 15,17 തീയതികളില്‍ ടൗണുകളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.