പുസ്തകമേള: പ്രഫഷണല്‍ പ്രോഗ്രാം തുടങ്ങി

Posted on: November 4, 2014 7:20 pm | Last updated: November 4, 2014 at 8:32 pm

uae-51678-copy-308x93ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള പ്രഫഷണല്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം സമാപിക്കും. നാളെയാണ് പുസ്തകോത്സവം ആരംഭിക്കുക.
30 രാജ്യങ്ങളില്‍ നിന്ന് 300 ഓളം പ്രസാധകര്‍ പങ്കെടുത്തു. വിവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ പ്രസാധകര്‍ പരസ്പരവും എഴുത്തുകാരും പ്രസാധകരും തമ്മിലും ആശയ വിനിമയ പരിപാടിയാണ് പ്രഫഷണല്‍ പ്രോഗ്രാമില്‍ പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ നാലു ലക്ഷം സ്വയം പ്രസാധന കൃതികള്‍ ഇറങ്ങിയതായി ഇന്റര്‍നാഷനല്‍ പബ്ലിക്കേഷന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ചാര്‍കിന്‍ പറഞ്ഞു.
നാളെ മുതല്‍ നവംബര്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം. 59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകര്‍ എത്തും.